ഓണക്കാലത്തും സന്ദർശക ബാഹുല്യമില്ലാതെ വയനാട്
1454077
Wednesday, September 18, 2024 5:25 AM IST
സുൽത്താൻ ബത്തേരി: ഓണക്കാലത്തും സന്ദർശക ബാഹുല്യമില്ലാതെ വയനാട്. ഇക്കുറി വിനോദ സഞ്ചാരികൾ ജില്ലയെ കൈവിട്ടു.
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നതും പുഞ്ചിരിമട്ടം ഉൾപൊട്ടലുമാണ് സഞ്ചാരികളെ ജില്ലയിൽനിന്നുഅകറ്റിയത്. മുൻ വർഷങ്ങളിൽ ഓണക്കാലത്ത് ജില്ലയിലെ റിസോർട്ടുകളും ഹോംസ്റ്റേകളും ലോഡ്ജുകളും സഞ്ചാരികളാൽ നിറയുമായിരുന്നു.
ഇത്തവണ ലോഡ്ജുകളിൽ പോലും മുറികൾ ഒഴിഞ്ഞുകിടന്നു. അതേസമയം ജില്ലയോടു ചേരന്നുള്ള കർണാടകയിലെ മൈസൂരു, കുടക് പ്രദേശങ്ങളിൽ സന്ദർശകത്തിരക്ക് അനുഭവപ്പെട്ടു. പുഞ്ചിരിമട്ടം ദുരന്തത്തിനുശേഷം ജില്ലയിൽ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞിരുന്നു.
ഓണക്കാലത്ത് ഈ സ്ഥിതി മാറുമെന്നായിരുന്നു ടൂറിസം സംരഭകരുടെ പ്രതീക്ഷ. അത് അസ്ഥാനത്തായി. കഴിഞ്ഞ ഓണക്കാലത്തെ അപേക്ഷിച്ച് നാലിലൊന്നുപോലും സഞ്ചാരികൾ എത്തിയില്ല. ഇത് ടൂറിസം കേന്ദ്രങ്ങളിലെ വഴിയോരക്കച്ചവടക്കാരടക്കം അനേകം ആളുകളുടെ ഉപജീവനത്തെ ബാധിച്ചു.