ചുണ്ടേൽ: ആർസി എൽപി സ്കൂളിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഗോത്ര വിഭാഗത്തിൽപ്പെട്ട 36 കുട്ടികൾക്ക് പിടിഎയുടെ നേതൃത്വത്തിൽ ഓണക്കോടി നൽകി. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റോബിൻസണ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഒ. ദേവസി, പിടിഎ വൈസ് പ്രസിഡന്റ് എം.വി. ശ്രീശൻ, മദർ പിടിഎ പ്രസിഡന്റ് മോളി രഞ്ജിത്ത്, ഹെഡ്മിസ്ട്രസ് ജെ.എസ്. ചിത്ര, ’ഒപ്പരം’ നോഡൽ ഓഫീസർ റോസിലി ലിറ്റിൽ, സ്റ്റാഫ് സെക്രട്ടറി കെ.പി. ജൂലി, സ്റ്റെഫി ജോസ്വിൻ എന്നിവർ പ്രസംഗിച്ചു.