മാനന്തവാടി: സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പഴശി ഗ്രന്ഥാലയം ഹാളിൽ ചേർന്ന യോഗത്തിൽ കെ.ജെ. ബേബി അനുസ്മരണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സുധീർ അധ്യക്ഷത വഹിച്ചു.
ഗവ. കോളജ് അധ്യാപകൻ ഡോ.കെ. രമേശൻ അനുസ്മരണ പ്രഭാഷണം നടത്തി. ബാബു ഫിലിപ്പ്, സൂപ്പി പള്ളിയാൽ, ഒ.കെ. രാജു, എം.ആർ. പങ്കജാക്ഷൻ, കെ. ജോസ്, വിനോദ് തോട്ടത്തിൽ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഷാജൻ ജോസ്, കെ.ആർ. പ്രദീഷ് എന്നിവർ പ്രസംഗിച്ചു.