ഗൂഡല്ലൂർ: ശ്രീമധുര പഞ്ചായത്തിലെ തേൻവയൽ, കുനിൽവയൽ, പുത്തൂർവയൽ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായി. രണ്ട് ആനകളാണ് ആഴ്ചകളായി ഇവിടങ്ങളിൽ ഇറങ്ങുന്നത്. വലിയ തോതിലുളള കൃഷിനാശമാണ് ആനകൾ വരുത്തുന്നത്.
നിരവധിയാളുകളുടെ വാഴ, കമുക്, തെങ്ങ് കൃഷികൾ നശിച്ചു. ജനം ഭീതിയിലാണ്. കൃഷിയിടങ്ങളിൽ പണിക്കിറങ്ങാൻ ആളുകൾ ഭയക്കുകയാണ്. ആനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.