പി.കെ. വിജയന്റെ രാജിയുമായി ബന്ധപ്പെട്ട് ഡിസിസി നേതാക്കൾ ചർച്ച നടത്തി
1453280
Saturday, September 14, 2024 5:27 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുന്നതിനായി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയ പി.കെ. വിജയനുമായി കെപിസിസി, ഡിസിസി ഭാരവാഹികൾ ചർച്ച നടത്തി. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് നേതാക്കൾ പി.കെ. വിജയന്റെ വീട്ടിലെത്തിയത്.
കെപിസിസി അംഗം എം.കെ. വർഗീസ്, ഡിസിസി ഭാരവാഹികളായ എം.ജി. ബിജു, എൻ.യു. ഉലഹന്നാൻ, ബിനു തോമസ്, ശ്രീകാന്ത് പട്ടേൽ, ബീന ജോസ്, ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നേതാക്കൾ പി.കെ. വിജയനുമായി ചർച്ച നടത്തിയത്.
മുള്ളൻകൊല്ലി കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ അന്വേഷിച്ച് ഡിസിസി തലത്തിൽ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് നേതാക്കൾ അറിയിച്ചു. അതേസമയം വാർഡ് തലത്തിൽ ചർച്ച നടത്തിയ ശേഷം രാജി പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനം അറിയിക്കാമെന്ന് പി.കെ. വിജയനും നേതാക്കളോട് പറഞ്ഞു.