ജോസിന്റെ കടങ്ങൾ എഴുതിത്തള്ളണമെന്ന്
1453275
Saturday, September 14, 2024 5:27 AM IST
പുൽപ്പള്ളി: പാടിച്ചിറയിൽ ജീവനൊടുക്കിയ കർഷകനും ചെറുകിട വ്യാപാരിയും ചുമട്ടുതൊഴിലാളിയുമായ ജോസിന്റെ കടങ്ങൾ എഴുതിത്തള്ളണമെന്ന് കോണ്ഗ്രസ് മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
കടബാധ്യതയാണ് ജോസിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നു അദ്ദേഹം പറഞ്ഞു. വായ്പ തിരിച്ചടവിനു ശേഷി നഷ്ടമായ കർഷകരെ സഹായിക്കാൻ സർക്കാർ തയാറാകണമെന്ന് വർഗീസ് ആവശ്യപ്പെട്ടു.
ജോസിന്റെ മുഴുവൻ വായ്പകളും എഴുതിത്തള്ളണമെന്ന് ഐഎൻടിയുസി മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മനോജ് ഉതുപ്പാൻ അധ്യക്ഷത വഹിച്ചു. പി.എൻ. ശിവൻ, മണി പാന്പനാൽ, ജൈനു കല്ലാട്ടുകുഴിയിൽ, തങ്കച്ചൻ കാനാട്ടുമല, ബിബിൻ പാടിച്ചിറ, സജി താന്നിക്കൽ, മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു.