കെഎസ്എസ്പി രൂപീകരണദിനം ആഘോഷിച്ചു
1452984
Friday, September 13, 2024 4:43 AM IST
കൽപ്പറ്റ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരണദിനം ജില്ലയിൽ വിവിധ യൂണിറ്റുകളിൽ ആഘോഷിച്ചു. വൈത്തിരിയിൽ ജില്ലാ സെക്രട്ടറി പി. അനിൽകുമാർ പതാക ഉയർത്തി. വിജയകുമാർ അധ്യക്ഷത വഹിച്ചു.
ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവ് എ.സി. മാത്യൂസ് പരിഷത്ത് ഗാനങ്ങൾ ആലപിച്ചു. എസ്. പ്രവീണ്, സി. അശോകൻ, പി.പി. മണി, കെ.വി. വിജയശങ്കർ, ടി.പി കമല, ശ്രീകുമാരി, പി. സിന്ധു, എസ്. കൃഷ്ണൻകുട്ടി, കുമാർ, ഡി. രവി എന്നിവർ പ്രസംഗിച്ചു. പി.എം. അനൂപ്കുമാർ സ്വാഗതവും ആർ. രവിചന്ദ്രൻ നന്ദിയും പറഞ്ഞു. യൂണിറ്റ് ഭാരവാഹികൾ മുതിർന്ന പ്രവർത്തകരായ പി. മധുസൂദനൻ, പി.എ. ജോസഫ് എന്നിവരെ വീടുകളിൽ സന്ദർശിച്ച് ആദരിച്ചു.
മുട്ടിലിൽ പ്രസിഡന്റ് രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. ഫൈസൽ, എം.ഡി. ദേവസ്യ, സുകുമാരൻ, കെ.എ. കുഞ്ഞമ്മദുകുട്ടി, യു. ജനകൻ, എ.കെ. മത്തായി, അബൂബക്കർ, എം.കെ. ജയിംസ്, മൊയ്തീൻ മാറായി എന്നിവർ പ്രസംഗിച്ചു. പരിഷത്തിന്റെ ചരിത്രം എന്ന വിഷയത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി. ജനാർദ്ദനൻ ക്ലാസെടുത്തു.
കൽപ്പറ്റയിൽ മേഖലാ സെക്രട്ടറി സി. ജയരാജൻ അധ്യക്ഷത വഹിച്ചു. എം.പി. മത്തായി, കെ.ആർ. ചിത്രാവതി, സി.പി. നിഷാദ് എന്നിവർ പ്രസംഗിച്ചു. കന്പളക്കാട് ഡോ.അന്പി ചിറയിൽ പതാക ഉയർത്തി. മേഖലാ ട്രഷറർ എ. ജനാർദനൻ, യൂണിറ്റ് പ്രസിഡന്റ് ടി. വിജയൻ, സെക്രട്ടറി ഇ.കെ. അശോകൻ എന്നിവർ പ്രസംഗിച്ചു.
സയൻസ് ടെക്നോളജി എഡ്യുക്കേഷൻ ആൻഡ് റിസർച്ച് സെൻറർ, ഹ്യൂം സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ മീനങ്ങാടിയിൽ ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു.വയനാടും പ്രകൃതിദുരന്തങ്ങളും എന്ന വിഷയം കെ.ആർ. രഞ്ജിനി അവതരിപ്പിച്ചു.
വി.എൻ. ഷാജി അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ കെ. എം. സെബാസ്റ്റ്യൻ, പി.ആർ. മധുസുദനൻ, മാഗി വിൻസന്റ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പി.കെ. രാജപ്പൻ സ്വാഗതവും എ.ജെ. ജോസ് നന്ദിയും പറഞ്ഞു.