കൽപ്പറ്റ: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അനുശോചിച്ചു. വയനാടുമായി ആഴത്തിൽ ബന്ധം പുലർത്തിയ യെച്ചൂരി സിപിഎമ്മിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും രാജ്യത്തിനും ദിശാബോധം പകർന്ന നേതാവാണ്.
വർഗീയതയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാട്ടമാണ് അദ്ദേഹം നടത്തിയത്.രാജ്യസഭാംഗമായിരിക്കെ പാർലമെന്റിൽ ജില്ലയുടെ കാർഷിക പ്രശ്നങ്ങൾ അദ്ദേഹം ഉന്നയിച്ചതായും സെക്രട്ടേറിയറ്റ് അനുസ്മരിച്ചു.