ചൂരൽമല ദുരന്തം: അടിയന്തര സഹായം രണ്ട് ലക്ഷം രൂപയാക്കണമെന്ന് യുഡിഎഫ്
1443956
Sunday, August 11, 2024 6:11 AM IST
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരിതം അനുഭവിക്കുന്നവർക്ക് അടിയന്തര ധനസഹായം രണ്ടു ലക്ഷം രൂപയായി വർധിപ്പിക്കണമെന്ന് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ പര്യാപ്തമല്ലെന്ന് വിലയിരുത്തി. ദുരന്തം സംഭവിച്ച് 12 ദിവസം പിന്നിടുന്പോഴാണ് സർക്കാർ അടിയന്തര സഹായത്തിൽ തീരുമാനമെടുത്തത്. ഇത് ഖേദകരമാണ്.
ദുരന്ത ബാധിതരുടെ എല്ലാ വായ്പകളും എഴുതിത്തള്ളുന്നതിനു നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി. ഹംസ അധ്യക്ഷത വഹിച്ചു. കണ്‍വീനർ പി.പി. ആലി, ടി.ജെ. ഐസക്, വി.എ. മജീദ്, സലിം മേമന, എം.എ. ജോസഫ്, ബി. സുരേഷ് ബാബു, ബിനു തോമസ്, അബൂബക്കർ സിദ്ദിഖ്, നജീബ് കരണി, പോൾസണ്‍ കൂവയ്ക്കൽ, പി.കെ. അഷ്റഫ് എന്നിവർ പ്രസംഗിച്ചു.