വ​ര​യും എ​ഴു​ത്തും സം​ഘ​ടി​പ്പി​ച്ചു
Saturday, August 10, 2024 5:42 AM IST
പു​ൽ​പ്പ​ള്ളി: നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ക്ക​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​ദ്ധ ഭീ​ക​ര​ത​യ്ക്കെ​തി​രേ "വ​ര​യും എ​ഴു​ത്തും' സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വി​ശാ​ല​മാ​യി വ​ലി​ച്ചു കെ​ട്ടി​യ വെ​ള്ള​ത്തു​ണി​യി​ൽ യു​ദ്ധ​വി​രു​ദ്ധ​ത പ്ര​ക​ട​മാ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ക​വി​ത​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളും കു​റി​പ്പു​ക​ളും കു​ട്ടി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി.

അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും യു​ദ്ധ ഭീ​ക​ര​ത​യ്ക്കെ​തി​രേ സ​ർ​ഗാ​ത്മ​ക​ത​കൊ​ണ്ട് കു​ട്ടി​ക​ൾ​ക്കൊ​പ്പം പ​ങ്കു​ചേ​ർ​ന്നു. ലോ​ക സ​മാ​ധാ​നം എ​ന്ന മ​ഹ​ത്താ​യ ആ​ശ​യ​ത്തെ മു​ൻ​നി​ർ​ത്തി സം​ഘ​ടി​പ്പി​ച്ച വ​ര​യും എ​ഴു​ത്തും എ​ന്ന സ​ർ​ഗാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ആ​ർ. രാ​ജേ​ഷ് ചി​ത്രം വ​ര​ച്ചു നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ്കു​മാ​ർ ജി.​ജി. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​സ് നെ​ല്ലേ​ടം നാ​ഗ​സാ​ക്കി ദി​ന സ​ന്ദേ​ശം ന​ൽ​കി. പ്ര​ധാ​നാ​ധ്യ​പ്ര​ക​ൻ ഷാ​ജി പു​ൽ​പ്പ​ള്ളി, സോ​ഷ്യ​ൽ ക്ല​ബ് സെ​ക്ര​ട്ട​റി സി.​വി. ര​തീ​ഷ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഷാ​ജി മാ​ത്യു, പി.​പി. നി​ജി​ൽ, ഇ.​കെ. ഷാ​ന്‍റി, സി.​സി. കു​മാ​ര​ൻ, ഇ.​ഡി. ജ​യിം​സ്, എ.​പി. ഷി​നോ, നീ​തു വി. ​പ്ര​താ​പ​ൻ, പി.​ജെ. ജി​നു മോ​ൾ, ടി.​സി. ഗം​ഗ എ​ന്നി​വ​ർ നാ​ഗ​സാ​ക്കി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.