350 ഗ്രാം കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
1443065
Thursday, August 8, 2024 5:33 AM IST
കൽപ്പറ്റ: 350 ഗ്രാം കഞ്ചാവുമായി മൂന്നു യുവാക്കൾ പോലീസ് പിടിയിലായി. കോഴിക്കോട് കൂരാച്ചുണ്ട് ചെറിയന്പനാട്ട് ജൂഡ്സണ് ജോസഫ്(38), ബാലുശേരി കൂട്ടാലിട കെട്ടിന്റെ വളപ്പിൽ കെ.വി. പ്രിൻസ് (23), കല്ലോട് എരവട്ടൂർ കരിങ്ങാറ്റിമ്മേൽ കെ. പ്രവീണ്‍(27)എന്നിവരെയാണ് വൈത്തിരി എസ്ഐ സി. രാംകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി. അയ്യൂബ്, സിവിൽ പോലീസ് ഓഫീസർ ആർ. രാഹുൽ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ 10.30ന് തളിപ്പുഴ ജംഗ്ഷനിൽ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ച കാറിന്റെ ഡാഷ് ബോർഡിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാർ കസ്റ്റഡിയിലെടുത്തു.