ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: സിപിഐ-എംഎൽ റെഡ് സ്റ്റാർ
1442205
Monday, August 5, 2024 5:38 AM IST
കൽപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ സർവനാശത്തിനു ഇടയാക്കിയ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സിപിഐ-എംഎൽ റെഡ് സ്റ്റാർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ദുരന്തത്തെ അതിജീവിച്ച തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് സാധാരണ ജീവിതം നയിക്കാനുതകുംവിധം കൃഷിഭൂമിയും പാർപ്പിടവും നൽകി പുനരധിവാസം ഉറപ്പുവരുത്തണണം. ആവർത്തിക്കുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ തുരങ്കപ്പാത പദ്ധതി ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു.