ഉറക്കഗുളിക അമിതമായി കഴിച്ച ഉദ്യോഗസ്ഥ മരിച്ചു
1437369
Friday, July 19, 2024 10:55 PM IST
മാനന്തവാടി: ഉറക്കഗുളിക അമിതമായി കഴിച്ച ഉദ്യോഗസ്ഥ മരിച്ചു. എടവക പഞ്ചായത്ത് ഓഫീസിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീലതയാണ്(46)മരിച്ചത്. കൊല്ലം സ്വദേശിനിയാണ്.
എടവക പന്നിച്ചാലിൽ വാടകയ്ക്ക് താമസിച്ച് വരികയായിരന്നു. ഇന്നലെ രാവിലെയാണ് അവശനിലയിൽ കണ്ടത്. ഉടൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.