ഇ​ല​ക്ട്രോ​ണി​ക് വീ​ൽ​ചെ​യ​ർ ന​ൽ​കി
Wednesday, June 26, 2024 5:53 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളി​ൽ 14 പേ​ർ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തും സാ​മൂ​ഹി​ക​നീ​തി വ​കു​പ്പും ചേ​ർ​ന്ന് ശു​ഭ​യാ​ത്രാ പ​ദ്ധ​തി​യി​ൽ ഇ​ല​ക്ട്രോ​ണി​ക് വീ​ൽ​ചെ​യ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി. ഒ​ന്നി​ന് 1.2 ല​ക്ഷം രൂ​പ വി​ല​യു​ള്ള​താ​ണ് വീ​ൽ​ചെ​യ​ർ. അ​പേ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ഗു​ണ​ഭോ​ക്ത​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ജു​നൈ​ദ് കൈ​പ്പാ​ണി, ഉ​ഷ ത​ന്പി, അം​ഗ​ങ്ങ​ളാ​യ കെ.​ബി. ന​സീ​മ, കെ. ​വി​ജ​യ​ൻ, ബീ​ന ജോ​സ്, എ.​എ​ൻ. സു​ശീ​ല, എ​ൻ.​സി. പ്ര​സാ​ദ്, മീ​നാ​ക്ഷി രാ​മ​ൻ,


സി​ന്ധു ശ്രീ​ധ​ര​ൻ, ബി​ന്ദു പ്ര​കാ​ശ്, സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ്, ജി​ല്ലാ സ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ർ കെ.​കെ. പ്ര​ജി​ത്ത്, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ജി. ​ബി​നേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ ആ​ദ​രി​ച്ചു.