ക​ർ​ഷ​കോ​ത്പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം കാ​ണ​ണം: വി​ൻ​ഫാം
Saturday, September 28, 2024 6:10 AM IST
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​വാ​ഗ്ദാ​ന​ങ്ങ​ളി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് ആ​രം​ഭി​ച്ച ക​ർ​ഷ​കോ​ത്പാ​ദ​ക സം​ഘ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വി​ൻ​ഫാം​പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി വാ​ർ​ഷി​ക പൊ​തു​യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അം​ഗീ​കാ​രം ന​ൽ​കി​യ പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സ​ഹാ​യ​ധ​നം ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണം. ജി​ല്ല​യി​ൽ കൃ​ഷി വ​കു​പ്പി​നു കീ​ഴി​ൽ നാ​ല് ക​ർ​ഷ​കോ​ത്പാ​ദ​ക ക​ന്പ​നി​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 2019-20ൽ ​സം​സ്ഥാ​ന​ത്ത് 48 ക​ർ​ഷ​കോ​ത്പാ​ദ​ക ക​ന്പ​നി​ക​ൾ​ക്ക് എ​സ്ഫ്എ​സി പ​ദ്ധ​തി​യി​ൽ 30 കോ​ടി രൂ​പ കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്നു.

ഘ​ട്ട​ങ്ങ​ളാ​യി മൂ​ന്നു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​കേ​ണ്ട പ​ദ്ധ​തി മ​ന്ദ​ഗ​തി​യി​ലാ​ണ്. പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ർ​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. ക​ന്പ​നി​യു​ടെ 15 മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും ന​ട​ത്തി.


മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ൻ​ഫാം ചെ​യ​ർ​മാ​ൻ ഫാ.​തോ​മ​സ് ജോ​സ​ഫ് തേ​ര​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

"മാ​റു​ന്ന വ​യ​നാ​ടും മാ​റ്റേ​ണ്ട കൃ​ഷി രീ​തി​ക​ളും’, " വി​ൻ​ഫാ​മും ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കു​ള്ള അ​വ​സ​ര​ങ്ങ​ളും’ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം വി​ൻ​ഫാം ഡ​യ​റ​ക്ട​ർ കു​രു​വി​ള ജോ​സ​ഫ്, ജ​ന​റ​ൽ മാ​നേ​ജ​ർ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

സി​ഇ​ഒ ലി​ജോ മാ​ത്യു സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ർ ജോ​ർ​ജു​കു​ട്ടി അ​ഗ​സ്റ്റി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.