പോ​ഷ​ക ഭ​ക്ഷ്യ പ്ര​ദ​ർ​ശ​ന​വും ആ​രോ​ഗ്യ ക്യാ​ന്പും
Friday, September 27, 2024 6:03 AM IST
ക​ൽ​പ്പ​റ്റ: പോ​ഷ​ൻ മാ​സാ​ച​ര​ണം 2024 ന്‍റെ ഭാ​ഗ​മാ​യി ഐ​സി​ഡി​എ​സ് ബ​ത്തേ​രി, നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ ആ​രോ​ഗ്യ​വും പോ​ഷ​കാ​ഹാ​ര അ​വ​ബോ​ധ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ’പോ​ഷ​കാ​ഹാ​ര പ്ര​ദ​ർ​ശ​ന​വും ആ​രോ​ഗ്യ ക്യാ​ന്പും’ സം​ഘ​ടി​പ്പി​ച്ചു.

പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കു​ന്ന പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം, ആ​രോ​ഗ്യ​ക​ര​മാ​യ പാ​ച​ക​ക്കു​റി​പ്പു​ക​ളു​ടെ ത​ത്സ​മ​യ പാ​ച​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, നാ​ട​ൻ പ​ഴ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും പ്ര​ദ​ർ​ശ​നം എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു.


കൂ​ടാ​തെ ആ​രോ​ഗ്യ ക്യാ​ന്പ് സേ​വ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന, പോ​ഷ​കാ​ഹാ​ര കൗ​ണ്‍​സി​ലിം​ഗും മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​വും ആ​രോ​ഗ്യ ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ സെ​ഷ​നു​ക​ൾ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.