കൽപ്പറ്റ: മിൽമ വയനാട് ഡയറിക്ക് ദേശീയ പുരസ്കാരം. ഉൗർജ സംരക്ഷണത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന വ്യവസായങ്ങൾക്ക് സൊസൈറ്റി ഓഫ് എനർജി എൻജിനിയേഴ്സ് ആൻഡ് മാനേജേഴ്സ് നൽകുന്ന 2023ലെ അവാർഡാണ് ലഭിച്ചത്.
ഡയറി വിഭാഗത്തിലാണ് പുരസ്കാരം. ന്യൂഡൽഹിയിൽ എസ്ഇഇഎം ദേശീയ ഭാരവാഹികളിൽനിന്നു ഡയറി എൻജിനിയർ ജി. ശരത് അവാർഡ് ഏറ്റുവാങ്ങി.