ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഹൈ​ക്കോ​ട​തി സ​ന്ദ​ർ​ശ​നം ന​ട​ത്തി
Friday, September 27, 2024 6:03 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ഠ​ന ഭാ​ഗ​മാ​യി കേ​ര​ള ഹൈ​ക്കോ​ട​തി സ​ന്ദ​ർ​ശി​ച്ചു. ജ​സ്റ്റി​സു​മാ​രാ​യ കൗ​സ​ർ എ​ട​പ്പാ​ഗ​ത്ത്, സോ​ഫി തോ​മ​സ് എ​ന്നി​വ​രു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ സം​വ​ദി​ച്ചു.

ജ​സ്റ്റി​സ് കൗ​സ​ർ എ​ട​പ്പാ​ഗ​ത്ത് ത​ന്‍റെ വി​ധി ന​ട​പ​ടി​ക​ളി​ലെ അ​നു​ഭ​വം പ​ങ്കു​വെ​ച്ച​പ്പോ​ൾ ജ​സ്റ്റി​സ് സോ​ഫി തോ​മ​സ് പൊ​തു താ​ൽ​പ​ര്യ ഹ​ർ​ജി​ക​ളി​ലെ ജ​ന​പ​ങ്കാ​ളി​ത്ത​ത്തെ പ​റ്റി സം​സാ​രി​ച്ചു.


വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജ​ഡ്ജി ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ കോ​ട​തി സെ​ഷ​ൻ നി​രീ​ക്ഷി​ക്കു​വാ​നും അ​വ​സ​രം ല​ഭി​ച്ചു.