പോ​ലീ​സി​നെ ക​യ്യേ​റ്റം ചെ​യ്ത സം​ഭ​വം; ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ
Friday, September 27, 2024 5:02 AM IST
പു​ൽ​പ്പ​ള്ളി: മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. മീ​നം​കൊ​ല്ലി ചെ​ട്ടി​യാം​തു​ടി​യി​ൽ സ​ഫ്വാ​ൻ (20), മ​ണ​പ്പാ​ട്ട് പ​റ​ന്പി​ൽ നി​ധി​ൻ (28) എ​ന്നി​വ​രെ​യാ​ണ് പു​ൽ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ർ​ധ​രാ​ത്രി മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​വ​രെ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ക​ൾ പോ​ലീ​സി​നെ അ​ക്ര​മി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 11.45 ഓ​ടെ മീ​നം​കൊ​ല്ലി​യി​ലാ​യി​രു​ന്നു സം​ഭ​വം. പി​ന്നീ​ട് കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി​യാ​ണ് അ​ക്ര​മി​ക​ളെ കീ​ഴ​ട​ക്കി​യ​ത്. മീ​നം​കൊ​ല്ലി കോ​ള​നി​യി​ൽ പ്ര​തി​ക​ളാ​യ യു​വാ​ക്ക​ൾ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച് പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​ഞ്ജി​ത്ത്, ജോ​ബി​ൻ, അ​സീ​സ് എ​ന്നി​വ​ർ സ്റ്റേ​ഷ​നി​ലെ വാ​ഹ​ന​ത്തി​ൽ മീ​നം​കൊ​ല്ലി​യി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പ്ര​തി​ക​ൾ അ​ക്ര​മാ​സ​ക്ത​രാ​യ​ത്.


വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ​ത്തി​യാ​ണ് ആ​ക്ര​മി​ക​ളെ കീ​ഴ​ട​ക്കി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്.

ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ, ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​ണ​മാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ ഇ​തി​നു​മു​ന്പും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.