കു​ടും​ബ​ശ്രീ രു​ചി​മേ​ളം 2024 ആ​രം​ഭി​ച്ചു
Friday, September 27, 2024 5:58 AM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ബി​എ​ൻ​എ​സ്ഇ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ധി​ക എം​ഇ​സി ഗ്രൂ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ’രു​ചി​മേ​ളം 2024’ പ​ല​ഹാ​ര​മേ​ള മു​ൻ​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. 28 വ​രെ മാ​ന​ന്ത​വാ​ടി ഗാ​ന്ധി പാ​ർ​ക്കി​ലാ​ണ് പ​ല​ഹാ​ര​മേ​ള ന​ട​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ വ​യ​നാ​ട് ജി​ല്ലാ മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി കൗ​ണ്‍​സി​ല​ർ വി​പി​ൻ വേ​ണു​ഗോ​പാ​ലി​ന് ആ​ദ്യ​വി​ല്പ​ന ന​ട​ത്തി.

ജി​ല്ലാ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ റ​ജി​ന വി.​കെ. പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. ബി​എ​ൻ​എ​സ്ഇ​പി ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​മി​നി പി. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ​ളി ര​ഞ്ജി​ത്ത്,


മാ​ന​ന്ത​വാ​ടി സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ത്സ മാ​ർ​ട്ടി​ൻ, ബി​എ​ൻ​എ​സ്ഇ​പി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശാ​ന്ത ര​വി, സാ​ധി​ക ഗ്രൂ​പ്പ് സെ​ക്ര​ട്ട​റി ശ​ര​ണ്യ വി. ​ശ​ശീ​ധ​ര​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ വീ​രേ​ന്ദ്ര​കു​മാ​ർ, ഡി​പി​എം മാ​രാ​യ സു​ഹൈ​ൽ, പി. ​ഹു​ദൈ​ഫ്, ശ്രു​തി രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.