പു​ന​രൈ​ക്യ വാ​ർ​ഷി​ക ആ​ഘോ​ഷ​വും അ​ത്മാ​യ സ​മ്മേ​ള​ന​വും മാ​ന​ന്ത​വാ​ടി​യി​ൽ
Friday, September 27, 2024 5:02 AM IST
മാ​ന​ന്ത​വാ​ടി: മ​ല​ങ്ക​ര കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ ബ​ത്തേ​രി രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി മേ​ഖ​ല​യി​ലെ എം​സി​എ, എം​സി​എം​എ​ഫ്, എം​സി​വൈ​എം എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ 94-ാം പു​ന​രൈ​ക്യ വാ​ർ​ഷി​ക ആ​ഘോ​ഷ​വും അ​ത്മാ​യ സ​മ്മേ​ള​ന​വും ഇ​ന്ന് മാ​ന​ന്ത​വാ​ടി​യി​ൽ ന​ട​ക്കും. ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

രാ​വി​ലെ ഒ​ന്പ​തി​ന് മാ​ന​ന്ത​വാ​ടി എ​ൽ​എ​ഫ് സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്ന് പ്രേ​ക്ഷി​ത​റാ​ലി​യോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​വും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക​സ​ഭ​യു​ടെ 94-ാമ​ത് വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി 94 മു​ത്തു​ക്കു​ട​ക​ൾ, 94 പേ​പ്പ​ൽ പ​താ​ക​ക​ൾ എ​ന്നി​വ​യും വാ​ദ്യ​മേ​ള​ങ്ങ​ളും റാ​ലി​ക്ക് അ​ക​ന്പ​ടി​യാ​യി ഉ​ണ്ടാ​വും.


തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി ശ്രേ​യ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ​ഭ​യു​ടെ വ​ച​ന​വ​ർ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ല​ങ്ക​ര ടാ​സ്ക് ഫോ​ഴ്സി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ത്തും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ സ​ഭാം​ഗ​ങ്ങ​ളെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും. രൂ​പ​ത​യു​ടെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള​ള പ്ര​തി​നി​ധി​ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഫാ. ​റോ​യി വ​ലി​യ​പ​റ​ന്പി​ൽ, ഫാ. ​ജോ​ണ്‍ പ​ന​ച്ചി​പ​റ​ന്പി​ൽ, ഫാ. ​വ​ർ​ഗീ​സ് മ​റ്റ​മ​ന, ഫാ. ​ജെ​യിം​സ് മ​ലേ​പ​റ​ന്പി​ൽ, റോ​യി വ​ർ​ഗീ​സ്, ഷാ​ജി കൊ​യി​ലേ​രി, ജെ​യിം​സ് പാ​ല​വി​ള, ബേ​ബി നീ​ർ​ക്കു​ഴി, സീ​ന ബൈ​ജു, കു​മാ​രി അ​ലീ​ന്‍റ എ​ന്നി​വ​ർ അ​റി​യി​ച്ചു.