റി​വൈ​വ് വ​യ​നാ​ട് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 27, 2024 6:03 AM IST
ക​ൽ​പ്പ​റ്റ: മു​ണ്ട​ക്കൈ പ്ര​ള​യ​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം ല​ക്ഷ്യം വെ​ച്ച് ടി. ​സി​ദ്ദീ​ഖ് എം​എ​ൽ​എ ന​ട​പ്പാ​ക്കു​ന്ന പു​ന​രി​ധി​വാ​സ പ​ദ്ധ​തി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി രൂ​പീ​ക​രി​ച്ച റി​വൈ​വ് വ​യ​നാ​ട് ഓ​ഫീ​സ് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, തൊ​ഴി​ൽ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, എ​സ്‌​സി, എ​സ്ടി എ​ന്നീ പ്ര​ധാ​ന മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഓ​ഫീ​സ് പ്ര​ധാ​ന​മാ​യും പ്ര​വ​ർ​ത്തി​ക്കു​ക.

മേ​പ്പാ​ടി, ചൂ​ര​ൽ​മ​ല പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ മു​ൻ​കൈ​യെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ടെ​ന്നും ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.


ക​ൽ​പ്പ​റ്റ പു​തി​യ ബ​സ്റ്റാ​ൻ​ഡ് സ​മു​ച്ച​യ​ത്തി​ൽ ഒ​ന്നാം നി​ല​യി​ലാ​ണ് റി​വൈ​വ് വ​യ​നാ​ട് പു​ന​ര​ധി​വാ​സ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ൽ​പ്പ​റ്റ എം​എ​ൽ​എ ടി. ​സി​ദ്ദി​ഖ്, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ ദാ​സ് മു​ൻ​ഷി, രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ റ​ഷീ​ദ് പ​റ​ന്പ​ൻ, റ​സാ​ഖ് ക​ൽ​പ്പ​റ്റ, പി.​പി. ആ​ലി, എം.​എ. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.