നടവയൽ: പുൽപ്പള്ളി റോഡിലെ നെയ്ക്കുപ്പയിൽ കാട്ടാന ബസ് കാത്തിരിപ്പുകേന്ദ്രം തകർത്തു. കഴിഞ്ഞ രാത്രിയാണ് സംഭവം. എകെജി ജംഗ്ഷനിൽ നാട്ടുകാർ നിർമിച്ച ടിൻ ഷീറ്റ് മേഞ്ഞ കാത്തിരുപ്പ്കേന്ദ്രമാണ് ആന തകർത്തത്. ദിവസങ്ങൾ മുന്പ് ഇതിനടുത്ത് വീടിന്റെ മതിൽ ആന തകർത്തിരുന്നു. സൗത്ത് വയനാട് വനം ഡിവിഷൻ പരിധിയിലാണ് നെയ്ക്കുപ്പ.