സുൽത്താൻ ബത്തേരി: അസംപ്ഷൻ ഹൈസ്കൂളിൽ വിദ്യാർഥി പ്രതിഭകളുടെ സംഗമം "അതുല്യം-2024' എന്ന പേരിൽ നടത്തി. എസ്എസ്എൽസി എൻഎംഎംഎസ്, രാജ്യപുരസ്കാർ പരീക്ഷകളിൽ ഉന്നതവിജയം നേടിയ 150 ഓളം വിദ്യാർഥികളുടെ സംഗമമാണ് സംഘടിപ്പിച്ചത്.
മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജു ഇടയനാൽ അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്രവ്യാസ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ബിനു തോമസ്, സ്റ്റാൻലി ജേക്കബ്, ഷാജൻ സെബാസ്റ്റ്യൻ, എം.എസ്. ഷാജു, ആഷ്ലിൻ ഡൊമിനിക്, ആൻ മരിയ ബിജു എന്നിവർ പ്രസംഗിച്ചു.