കുരുക്കുവച്ച് മാനിനെ പിടിച്ചയാൾ അറസ്റ്റിൽ
1431014
Sunday, June 23, 2024 5:58 AM IST
സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് സെക്ഷൻ പരിധിയിൽ കുരുക്കുവച്ച് മാനിനെ പിടിച്ചയാൾ അറസ്റ്റിൽ. ചീയന്പം 73ലെ ബാലനെയാണ്(60) ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫീസർ എ. നിജേഷും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ബാലൻ മാനിനെ കുരുക്കുവച്ചു പിടിച്ചത്.
വനത്തിൽ സംശയാസ്പദ നിലയിൽ ബാലനെ കണ്ട വനപാലകർ നടത്തിയ പരിശോധനയിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവരെ കണ്ടെത്തുന്നതിനു അന്വേഷണം ഉൗർജിതമാണെന്നും വനപാലകർ പറഞ്ഞു.
എസ്എഫ്ഒമാരായ ഇ.ജി. പശാന്തൻ, എ.വി. ഗോവിന്ദൻ, കെ.സി. രമണി, ബിഎഫ്ഒമാരായ എം.എസ്. അഭിജിത്ത്, വി.പി. അജിത്, ബി. സൗമ്യ, രശ്മി മോൾ, പി. രഞ്ജിത്ത്, ഡ്രൈവർ എം. ബാബു എന്നിവർ ഉൾപ്പെടുന്നതാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത സംഘം.