ക​ല്ല​ട്ടി ചു​ര​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ തു​ട​ർക്ക​ഥ​യാ​കു​ന്നു
Saturday, June 22, 2024 5:56 AM IST
ഊ​ട്ടി: ഊ​ട്ടി-​മ​സി​ന​ഗു​ഡി പാ​ത​യി​ലെ ക​ല്ല​ട്ടി ചു​ര​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ചു​ര​ത്തി​ലെ 34-ാം വ​ള​വി​ൽ സ്കൂ​ട്ട​റും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ർ ഊ​ട്ടി ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മ​സി​ന​ഗു​ഡി ഭാ​ഗ​ത്ത് നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും എ​തി​രേ വ​രി​ക​യാ​യി​രു​ന്ന ജീ​പ്പു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഈ ​റൂ​ട്ടി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലീ​സ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.