സഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
1429664
Sunday, June 16, 2024 6:16 AM IST
പനമരം: വീട്ടിൽ ലൈറ്റ് ഓഫാക്കിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. അഞ്ചുകുന്ന് കാപ്പുംകുന്ന് പണിയ കോളനിയിലെ അനീഷ് ചന്ദ്രനെയാണ്(29)പോലീസ് ഇൻസ്പെക്ടർ വി. സിജിത്ത്, എസ്ഐ കെ. ദിനേശൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി. അസീസ്, അജേഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനു ആസ്പദമായ സംഭവം. കഴുത്തിനു വെട്ടേറ്റ അജീഷ് ചന്ദ്രൻ(27)മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.