മുള്ളൻകൊല്ലി പഞ്ചായത്തിലെ ക്വാറി മാഫിയകളെ നിയന്ത്രിക്കണം: സിപിഐ
1429257
Friday, June 14, 2024 6:08 AM IST
പുൽപ്പള്ളി: കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നതും കാർഷിക മേഖലയുടേയും കർഷകരുടെയും തകർച്ചയ്ക്ക് കാരണമാകുന്ന ക്വാറികൾക്ക് പ്രവർത്തന അനുമതി നൽകുന്നതിൽ നിന്നും പഞ്ചായത്ത് പിൻമാറണമെന്ന് സിപിഐ പുൽപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവിലുള്ള ക്വാറികളുടെ പ്രവർത്തനം സംബന്ധിച്ച പഠനങ്ങൾ നടത്തി മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നവയുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
വി.എൻ. ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.ജെ. ചാക്കോച്ചൻ, മണ്ഡലം സെക്രട്ടറി ടി.സി. ഗോപാലൻ, എസ്.ജി. സുകുമാരൻ, എ.എ. സുധാകരൻ, പി.വി. പീറ്റർ, കലേഷ് സത്യാലയം, വേലായുധൻ നായർ എന്നിവർ പ്രസംഗിച്ചു.