നാലു പവന്റെ ആഭരണവും 30,000 രൂപയും മോഷണം പോയി
1429255
Friday, June 14, 2024 6:08 AM IST
മക്കിയാട്: വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലെ മൊതക്കര കോടഞ്ചേരിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽനിന്നു നാലു പവന്റെ ആഭരണങ്ങളും 30,000 രൂപയും മോഷണം പോയി. സമീപത്തെ രണ്ടു വീടുകളിലും കള്ളൻ കയറിയെങ്കിലും കാര്യമായ നഷ്ടമില്ല. വീടുകളിലെ സിസിടിവികളുടെ ഡിവിആർ മോഷ്ടാവ് അഴിച്ചുകടത്തി.
ബന്ധുക്കളായ മൂന്നു വീട്ടുടമകളും കുടുംബാംഗങ്ങളും മാസങ്ങളായി വിദേശത്താണ്. ഇന്നലെ രാവിലെ ബന്ധുവാണ് വീടുകൾ തുറന്നുകിടക്കുന്നതു കണ്ടത്. തുടർന്നു നടത്തിയ പരിശോധനയിലാണ് മോഷണം സ്ഥിരീകരിച്ചത്. പൂട്ടുപൊളിച്ചും വാതിൽ തകർത്തുമാണ് കള്ളൻ വീടുകളിൽ കയറിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.