എ പ്ലസ് ജേതാക്കളെ അനുമോദിച്ചു
1425358
Monday, May 27, 2024 7:34 AM IST
മുള്ളൻകൊല്ലി: സെന്റ് മേരീസ് ഫൊറോന ഇടവകയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു. വികാരി ഫാ. ജസ്റ്റിൽ മൂന്നനാൽ ഉദ്ഘാടനം ചെയ്തു.
സുനിൽ പാലമറ്റം അധ്യക്ഷത വഹിച്ചു. ഫാ. അഖിൽ ഉപ്പുവീട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ്, സിൽവി എഴുമായിൽ, ടോമി ഏബ്രഹാം, മാത്യു ഇളയേടത്തുമഠത്തിൽ, ടോമി വണ്ടന്നൂര്‍, ജിനി മഠത്തിൽ, ബെന്നി കോട്ടുപ്പള്ളി എന്നിവർ പ്രസംഗിച്ചു.