കത്തോലിക്ക കോണ്ഗ്രസ് നേതൃത്വ സംഗമം നടത്തി
1424831
Saturday, May 25, 2024 6:23 AM IST
പനമരം: കത്തോലിക്ക കോണ്ഗ്രസ് മാനന്തവാടി രൂപത സമിതി നേതൃത്വ സംഗമവും തെരഞ്ഞെടുപ്പും നടന്നു. മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം സംഗമം ഉദ്ഘാടനം ചെയ്തു.
മുൻ രൂപത പ്രസിഡന്റ് കെ.പി. സാജു അധ്യക്ഷത വഹിച്ചു. രൂപത സമിതി പ്രസിഡന്റായി ജോണ്സണ് തൊഴുതുങ്കൽ, രൂപത ജനറൽ സെക്രട്ടറിയായി സെബാസ്റ്റ്യൻ പുരയ്ക്കൽ, ട്രഷററായി സജി ഫിലിപ്പ് എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അഡ്വ. ഗ്ലാഡിസ് ചെറിയാൻ, അന്നക്കുട്ടി, തോമസ് പഴുക്കാല, സജി പുലിക്കോട്ടിൽ, റെനിൽ കഴുതാടിയിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടീവ് അംഗങ്ങളായി ജോർജ് കൊച്ചുകുളത്തിങ്കൽ, ജിൽസ്, റോബി, ജിജോ മംഗലത്ത്, ബെന്നി അരിഞ്ചർമല, സി.പി. ജോയ്, ബെന്നി വെട്ടിക്കൽ, മസീന തോട്ടത്തിൽ, തോമസ് പട്ടമന, അനീഷ് ചെറുകാട് എന്നിവരും മീഡിയ കോഡിനേറ്ററായി ഷാജി പോൾ കൽപ്പറ്റ എന്നിവരെയും തെരഞ്ഞെടുത്തു.
നേതൃത്വ സംഗമത്തിന് രൂപതാ ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ നേതൃത്വം നൽകി. ഗ്ലോബൽ സമിതി ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ പ്രസംഗിച്ചു.