സജീവം പദ്ധതി: സന്നദ്ധസേനാംഗങ്ങൾക്ക് പരിശീലനം നൽകി
1424417
Thursday, May 23, 2024 6:03 AM IST
മാനന്തവാടി: കാരിത്താസ് ഇന്ത്യയുടെ സാന്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പാക്കുന്ന സജീവം പദ്ധതിയിലെ സന്നദ്ധസേനാംഗങ്ങളിൽനിന്നു തെരഞ്ഞെടുത്തവർക്ക് പരിശീലനം നൽകി.
കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ അഭീഷ് ആന്റണി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ പി.എ. ജോസ് മുഖ്യപ്രഭാഷണം നടത്തി.
പ്രോജക്ട് കോ ഓർഡിനേറ്റർ ദീപു ജോസഫ് പ്രസംഗിച്ചു. എക്സൈസ് മുക്തി വിഭാഗം ട്രെയിനർ വിജേഷ് കുമാർ ക്ലാസെടുത്തു. പദ്ധതി റീജിയണൽ കോ ഓർഡിനേറ്റർമാരായ ആലിസ് സിസിൽ, ഷീന ആന്റണി, ജിനി ഷിനു, തൃശൂർ വിമല കോളജിലെ എംഎസ്ഡബ്ല്യു വിദ്യാർഥികളായ ദീപിക ദാസ്, കീഴേപ്പാട്ട് പ്രസീത എന്നിവർ നേതൃത്വം നൽകി.
ലഹരിവിപത്തിനെതിരേ ജനകീയ മുന്നേറ്റവും ബോധവത്കരണവും നടത്തുന്ന പദ്ധതിയാണ് സജീവം. കേരളത്തിലെ എല്ലാ രൂപത സോഷ്യൽ സർവീസ് സൊസൈറ്റികളും പദ്ധതി നടപ്പാക്കുന്നുണ്ട്.
കേരള സോഷ്യൽ സർവീസ് ഫോറമാണ് സംസ്ഥാനത്ത് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. സ്കൂളുകൾ, കോളജുകൾ, സോഷ്യൽ വെൽഫെയർ സൊസൈറ്റികൾ, സ്വാശ്രയ സംഘങ്ങൾ, ആദിവാസി കോളനികൾ എന്നിവ കേന്ദ്രീകരിച്ചാണ് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പദ്ധതി പ്രാവർത്തികമാക്കുന്നത്.