രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി
1424223
Wednesday, May 22, 2024 6:13 AM IST
കൽപ്പറ്റ: വയനാട് ഡിസിസിയിൽ ചേർന്ന 33 -ാം രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സാങ്കേതിക യുഗത്തിലേക്ക് കൈപിടിച്ചുയർത്തിയ, ആഭ്യന്തര സുരക്ഷ ഉറപ്പാക്കിയ, ആണവ നിരായുധീകരണത്തിന് കർമ്മ പദ്ധതികൾ അവതരിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
യോഗത്തിൽ കെ.വി. പോക്കർഹാജി, ഒ.വി. അപ്പച്ചൻ, വി.എ. മജീദ്, പി. ശോഭനകുമാരി, ജി. വിജയമ്മ, പോൾസണ് കൂവക്കൽ, ഗിരീഷ് കൽപ്പറ്റ, സി. സുരേഷ് ബാബു, ബെന്നി അരിഞ്ചേർമല, ഡിന്റോ ജോസ്, ഇ.വി. ഏബ്രഹാം, സുന്ദർരാജ് എടപ്പെട്ടി എന്നിവർ പങ്കെടുത്തു.
പുൽപ്പള്ളി: മുൻ പ്രധാനമന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് കോണ്ഗ്രസ് പുൽപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഭവനിൽ അനുസ്മരണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. സി.പി. കുര്യാക്കോസ്, ടി.പി. ശശിധരൻ, ജോമറ്റ് കോതവഴിക്കൽ, മുരളി പുറത്തൂട്ട്, കുര്യാച്ചൻ വട്ടക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: അതിവേഗം വളരുന്ന ലോകത്ത് ഭാരതത്തിന്റെ തീരാനഷ്ടമാണ് രാജീവ് ഗാന്ധിയുടെ വിയോഗമെന്ന് കെപിസിസി അംഗം പി.പി. ആലി. ലോകത്തിലെ വന്പൻ രാജ്യങ്ങൾക്ക് മുൻപേ ഇന്ത്യയെ വിവരസാങ്കേതിക വിദ്യയിൽ മുന്നിലെത്തിക്കാൻ സ്വപ്നം കണ്ട മികച്ച ഭരണാധികാരിയായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി.
മാനവ സംരക്ഷണത്തിനു ഊന്നിയ വികസനമാണ് യഥാർത്ഥ കാഴ്ചപ്പാടെന്ന് രാജ്യത്തെ പഠിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. ഇന്ത്യക്കുവേണ്ടി ചിന്നിച്ചിതറേണ്ടി വന്ന രാഷ്ട്ര സ്നേഹിയാണ് രാജീവ് ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്ഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിൻ അനുസ്മരണ യോഗത്തിൽ അധ്യക്ഷതവഹിച്ചു. യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ, യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, കെഎസ്യു ജില്ലാ സെക്രട്ടറി അർജുൻ ദാസ്, ഷനൂബ്, സുബൈർ ഓണിവയൽ, ഷാഹുൽ കൽപ്പറ്റ തുടങ്ങിയവർ പ്രസംഗിച്ചു.
ഗൂഡല്ലൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-ാമത് ചരമ വാർഷിക ദിനത്തോട് അനുബന്ധിച്ച് കോണ്ഗ്രസിന്റെ ആഭിമുഖ്യത്തിൽ നീലഗിരി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. പന്തല്ലൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാട്ടവയൽ കോണ്ഗ്രസ് ഭവനിൽ നടന്ന പരിപാടി സംസ്ഥാന കമ്മിറ്റി അംഗം എൻ.എ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. പന്തല്ലൂർ താലൂക്ക് പ്രസിഡന്റ് എം.കെ. രവി അധ്യക്ഷത വഹിച്ചു.
എം.ഡി. മൈക്കിൾ, ഉണ്ണികമ്മു, ജോസ്കുട്ടി, കെ.യു. അഷ്റഫ്, എൻ.ഐ. കുര്യാക്കോസ്, കെ. അഷ്റഫ് എന്നിവർ പ്രസംഗിച്ചു. ഗൂഡല്ലൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗൂഡല്ലൂർ ഗാന്ധി മൈതാനിയിൽ നടന്ന പരിപാടിയിൽ താലൂക്ക് പ്രസിഡന്റ് കെ. ഹംസ അധ്യക്ഷത വഹിച്ചു. ഗൂഡല്ലൂർ നഗരസഭാ വൈസ് ചെയർമാൻ ശിവരാജ്, മണ്ഡപം ഷാജി, സുൽഫിക്കർ അലി, യാസീൻ എന്നിവർ പ്രസംഗിച്ചു.