നവജനശക്തി കോണ്‍ഗ്രസ് പിന്തുണ യുഡിഎഫിന്
1417631
Saturday, April 20, 2024 6:07 AM IST
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞടുപ്പിൽ വയനാട് മണ്ഡലത്തിൽ യുഡിഎഫിനു പിന്തുണ നൽകാൻ എംജിടി ഹാളിൽ ചേർന്ന നവജനശക്തി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇന്ത്യാ മുന്നണി അധികാരത്തിൽ വരേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനു ആവശ്യമാണെന്നു യോഗം അഭിപ്രായപ്പെട്ടു.
ദേശീയ പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനർ ബാബു മക്കിയാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ.ജോർജ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
അജയൻ മുള്ളൻകൊല്ലി, സതീഷ്കുമാർ മാനന്തവാടി, മത്തായി പനമരം, അഷറഫ് കുപ്പക്കൊല്ലി, അനീഷ് അന്പുകുത്തി, ചന്ദ്രൻ ഒണ്ടയങ്ങാടി, ബാബു ചെറൂർ, പവിത്രൻ കുറുക്കൻമൂല, അഖിൽ പയ്യന്പള്ളി, തോമസ് ചോയ് മൂല, വർഗീസ് മണിയൻകോട്, ഫ്രാൻസിസ് തിരുനെല്ലി എന്നിവർ പ്രസംഗിച്ചു.