ലോക്സഭാ തെരഞ്ഞെടുപ്പ്: വീഡിയോ പ്രകാശനം ചെയ്തു
1417624
Saturday, April 20, 2024 6:07 AM IST
കൽപ്പറ്റ: വോട്ടവകാശത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് സ്വീപിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ സ്വീറ്റി പ്രചാരണ വീഡിയോ പ്രകാശനം ചെയ്തു. ഇലക്ഷൻ മസ്ക്കോട്ടായി തെരഞ്ഞെടുത്ത സ്വീറ്റിയിലൂടെ തെരഞ്ഞെടുപ്പ് ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്.
കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി പൊതുജനങ്ങളിൽ വോട്ടവകാശ വിനിയോഗത്തിന്റെ അവബോധവുമായാണ് സ്വീറ്റിയെന്ന വയനാടൻ തുന്പിയെ ഇലക്ഷൻ മസ്ക്കോട്ടായി തെരഞ്ഞെടുത്തത്.
സ്പ്രെഡിംഗ് വയനാട്സ് ഇലക്ഷൻ എന്തുസിയാസം ത്രു എപിതെമിസ് വയനാടൻസിസ് എന്നതാണ് സ്വീപ് വയനാടിന്റെ സ്വീറ്റിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പോലീസ് മേധാവി ടി. നാരായണൻ വീഡിയോ പ്രകാശനം ചെയ്തു.
വനം വകുപ്പ് അഡീഷണൽ ഡെപ്യൂട്ടി കണ്‍സർവേറ്റർ സൂരജ് ബെൻ, എഡിഎം കെ. ദേവകി, ഇഡിസി എൻ.എം. മെഹ്റലി, ഐടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ എസ്. നിവേദ്, ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
https://youtu.be/C4uizUiBX44