പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന് ഇന്ത്യാ മുന്നണി വിജയിക്കണം: അനസൂയ ദൻസാരി
1417414
Friday, April 19, 2024 6:18 AM IST
പുൽപ്പള്ളി: ആദിവാസികളടക്കം പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കോണ്ഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണി വിജയിക്കണമെന്ന് തെലങ്കാന വനിതാ ശിശുക്ഷേമ മന്ത്രി അനസൂയ ദൻസാരി(സീതാക്ക). ചീയന്പം 73 കോളനിയിൽ യുഡിഎഫ് സംഘടിപ്പിച്ച ആദിവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെ.എൽ. പൗലോസ്, ഡി.പി. രാജശേഖരൻ, പി.എം. സുധാകരൻ, കെ.ഇ. വിനയൻ, ബീന ജോസ്, ജയന്തി രാജൻ, ബി.വി. ബോളൻ, അപ്പി ബോളൻ, ഇ.എ. ശങ്കരൻ, അഹമ്മദ് സാജു, ടി.എസ്. ദിലീപ്കുമാർ,
എം.എസ്. പ്രഭാകരൻ, സി.പി. മുനീർ, പി.ഡി. ജോണി, വി.ഡി. ജോസ്, രംഗനാഥൻ ഇരുളം, മേഴ്സി സാബു, ജിനി തോമസ് എന്നിവർ പ്രസംഗിച്ചു. മന്ത്രിയെ ആദിവാസികൾ നെല്ലിനങ്ങൾ നൽകിയാണ് സ്വീകരിച്ചത്.