കർഷക കോണ്ഗ്രസ് പ്രതിനിധി സംഘം വരൾച്ച മേഖല സന്ദർശിച്ചു
1417413
Friday, April 19, 2024 6:18 AM IST
പുൽപ്പള്ളി: വരൾച്ചാ ബാധിത പ്രദേശങ്ങൾ കർഷക കോണ്ഗ്രസ് സംസ്ഥാന പ്രതിനിധി സംഘം സന്ദർശിച്ചു. വരൾച്ചയിൽ വ്യാപക കൃഷിനാശമുണ്ടായ മുള്ളൻകൊല്ലി, പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകളിലെ വിവിധ കൃഷിയിടങ്ങളിലാണ് സംഘമെത്തിയത്.
സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി. സാബുസ്, സംസ്ഥാന സെക്രട്ടറി ബൈജു ചാക്കോ, എം.എ. പൗലോസ്, പി.എം. ബെന്നി, എൻ.ആർ. പരിതോഷ് കുമാർ, മണി പാന്പനാൽ എന്നിവരടങ്ങിയ സംഘമാണ് അതിർത്തി പഞ്ചായത്തുകളിലെത്തിയത്.
സന്ദർശനത്തിന് ശേഷം വയനാടിനെ വരൾച്ചാ ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് നേതാക്കൾ ചേർന്ന് നിവേദനം നൽകി.