തെരഞ്ഞെടുപ്പ് ബോധവത്കരണം നടത്തി
1416192
Saturday, April 13, 2024 5:48 AM IST
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവയുടെ നേതൃത്വത്തിൽ ചെതലയം സംരക്ഷിത വനമേഖലയിലെ കുറിച്യാട് കോളനിയിൽ തെരഞ്ഞെടുപ്പ് ബോധവത്കരണം നടത്തി.
സ്വീപ് അംഗം എസ്. രാജേഷ് കുമാർ വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തി വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകി. സ്വീപ്പ് അംഗം ഹാരിസ് നെൻമേനി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്വീപ് അസിസ്റ്റന്റുമാരായ ഡൽന, ബിപിൻ, കീർത്തി, റസൽ, ഫൈസൽ എന്നിവർ പങ്കെടുത്തു.