ബൂത്തുതല കുടുംബ സംഗമം നടത്തി
1415978
Friday, April 12, 2024 6:02 AM IST
പുൽപ്പള്ളി: കേന്ദ്ര-കേരള സർക്കാരുകളുടെ കർഷക ദ്രോഹ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പുഫലമെന്ന് രാഹുൽ ഗാന്ധിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് കെ.എൽ. പൗലോസ്. ബത്തേരി നിയോജക മണ്ഡലത്തിലെ ബൂത്തുതല കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് പുൽപ്പള്ളി പഞ്ചായത്ത് ചെയർമാൻ പി.ഡി. ജോണി അധ്യക്ഷത വഹിച്ചു.
ബത്തേരി യുഡിഎഫ് ചെയർമാൻ അബ്ദുള്ള മാടക്കര, കണ്‍വീനർ ഡി.പി. രാജശേഖരൻ, ട്രഷറർ കെ.ഇ. വിനയൻ, ഷാജി ചുള്ളിയോട്, സിദ്ദിഖ് തങ്ങൾ, എൻ.യു. ഉലഹന്നാൽ, വർഗീസ് മുരിയങ്കാവിൽ, പി.കെ. അലിക്കുഞ്ഞ്, ഇ.എ. ശങ്കരൻ, റെജി പുളിങ്കുന്നേൽ, ശ്രീദേവി മുല്ലക്കൽ, രാധാമണിവേണു എന്നിവർ പ്രസംഗിച്ചു.