"വോട്ടുറപ്പ്’: ബോധവത്കരണവുമായി സ്വീപ്
1415975
Friday, April 12, 2024 6:01 AM IST
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവയുടെ നേതൃത്വത്തിൽ മീനങ്ങാടി മടൂർ കോളനിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ "വോട്ടുറപ്പ്’ തെരഞ്ഞെടുപ്പ് ബോധവത്കരണം നടത്തി.
ബോധവത്ക്കരണത്തിന്റെ ഭാഗമായി വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തി വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകി. നൂൽപ്പുഴ പഞ്ചായത്തിൽ ചെട്ട്യാലത്തൂർ കോളനിയിലെ പണിയ, കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്കും ബോധവത്കരണം നൽകി.
പരിപാടിയിൽ എല്ലാവരും വോട്ട് ചെയ്യുമെന്ന് പ്രതിജ്ഞ എടുത്തു. ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോ ഓർഡിനേറ്റർ എസ്. രാജേഷ് കുമാർ ബോധവത്കരണ കാന്പയിന് നേതൃത്വം നൽകി. ഹാരിസ് നെൻമേനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വീപ് അസിസ്റ്റന്റുമാരായ റസൽ, ഡെൽന, ഫൈസൽ, കീർത്തി, ബിബിൻ എന്നിവർ പങ്കെടുത്തു.