ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1415384
Tuesday, April 9, 2024 10:36 PM IST
ചൂതുപറ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൂതുപാറ വെള്ളംക്കൊല്ലിയിൽ അനിൽ (43)ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച വീട്ടിലേക്ക് പോകുന്ന വഴിക്ക് ബൈക്ക് മറിഞ്ഞ് തലയ്ക്ക് ഗുരുതര പരിക്കേറ്റ അനിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പിതാവ്: പതേനായ ഗംഗാധരൻ. അമ്മ: സുമിത്ര. ഭാര്യ: സൂര്യ. സഹോദരി: അനിത. സംസ്കാരം പിന്നിട്.