ലൈ​ഫ് ഈ​സ് ബ്യൂ​ട്ടി​ഫു​ൾ; ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യ​ത് 6,949 ഭ​വ​ന​ങ്ങ​ൾ
Saturday, March 2, 2024 5:33 AM IST
ക​ൽ​പ്പ​റ്റ: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി മു​ഖേ​ന ജി​ല്ല​യി​ൽ 6,949 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത ഭ​വ​ന​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ലെ 8,784 ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 8,440 പേ​രു​ടെ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​രു​ടെ വി​ഭാ​ഗ​ത്തി​ൽ അ​ർ​ഹ​രാ​യ 4,656 ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 4,193 പേ​ർ ക​രാ​റി​ലേ​ർ​പ്പെ​ടു​ക​യും 4,048 പേ​രു​ടെ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു. പൂ​ർ​ത്തി​യാ​കാ​നു​ള്ള വീ​ടു​ക​ളു​ടെ നി​ർ​മാ​ണം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഭൂ​ഭ​വ​ന​ര​ഹി​ത​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഭൂ​മി ക​ണ്ടെ​ത്തി​യ 972 ഗു​ണ​ഭോ​ക്താ​ക​ളി​ൽ 962 പേ​ർ ക​രാ​റി​ലേ​ർ​പ്പെ​ടു​ക​യും 752 പേ​രു​ടെ ഭ​വ​ന​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു. 2019 ലെ ​എ​സ്‌​സി, എ​സ്ടി/​ഫി​ഷ​റീ​സ് അ​ഡി​ഷ​ണ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട 3,311 ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 2,550 പേ​ർ ക​രാ​റി​ലേ​ർ​പ്പെ​ട്ട് 1,814 വീ​ടു​ക​ളു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു.

ലൈ​ഫ് 2020ലെ ​ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ ഭൂ​മി​യു​ള്ള ഭ​വ​ന ര​ഹി​ത​രി​ൽ നി​ന്നും 17,322 പേ​രും ഭൂ​ഭ​വ​ന ര​ഹി​ത​രാ​യ 5,708 പേ​രും അ​ർ​ഹ​ത പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടു. ഇ​തി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ മു​ഖേ​ന 2682 ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 2,370 പേ​ർ ക​രാ​റി​ലേ​ർ​പ്പെ​ടു​ക​യും 89 അ​തി​ദ​രി​ദ്യ്ര വി​ഭാ​ഗ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 333 പേ​രു​ടെ ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു. ബാ​ക്കി​യു​ള്ള​വ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ്.