കെഎൽആർ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന ഉത്തരവ് പിൻവലിക്കരുത്: കെ.ജെ. ദേവസ്യ
1396646
Friday, March 1, 2024 5:33 AM IST
കൽപ്പറ്റ: കെഎൽആർ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന ലാൻഡ് ബോർഡ് സെക്രട്ടറി അർജുൻ പാണ്ഡ്യന്റെ ഉത്തരവ് പിൻവലിക്കാൻ പാടില്ലെന്ന് കേരള കോണ്ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ റവന്യു മന്ത്രിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
കെഎൽആർ എന്ന പേരിൽ ഒരു സർട്ടിഫിക്കറ്റിന്റെ കാര്യം ഭൂപരിഷ്ക്കരണ നിയമത്തിൽ കാണുന്നില്ല. ജനസംഖ്യ കൂടുന്പോൾ ഭൂവിനിയോഗത്തിൽ കാര്യമായ ഭേദഗതികളുണ്ടാകുമെന്നത് സ്വാഭാവികമാണ്. 2023 ഓഗസ്റ്റ് 11 നുള്ള ഉത്തരവ് കാലോചിതമാണ്. ജില്ലാ കളക്ടർ അംഗീകരിച്ചു ഉത്തരവായ സർക്കുലർ മന്ത്രിസഭയും അംഗീകരിച്ചതാണ്.
എല്ലാവരും ഒരുപോലെ സ്വാഗതം ചെയ്ത അർജുൻ പാണ്ഡ്യന്റെ സർക്കുലർ ഏതാനും പരിസ്ഥിതി മൗലികവാദികൾ മാത്രമാണെതിർത്തതെന്നും അദ്ദേഹം നിവേദനത്തിൽ പറഞ്ഞു.