പൂർവ അധ്യാപക വിദ്യാർഥി സംഗമം നടത്തി
1396645
Friday, March 1, 2024 5:33 AM IST
സുൽത്താൻ ബത്തേരി: കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിൽ പൂർവ അധ്യാപക വിദ്യാർഥി സംഗമം "തിരികെ 2കെ24’ നടത്തി. മുൻ മാനേജർ ഫാ. മാത്യു കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവ വിദ്യാർഥിയായ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്തേഫനോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂളിലെ പൂർവ വിദ്യാർഥികൾ, അധ്യാപകർ, പിടിഎ അംഗങ്ങൾ, എസ്എസ്ജി, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു.