10 ലിറ്റര്‍ വിദേശമദ്യവുമായി അറസ്റ്റില്‍
1396643
Friday, March 1, 2024 5:30 AM IST
മാനന്തവാടി: ബൈക്കില്‍ കടത്തുകയായിരുന്ന 10 ലിറ്റര്‍ വിദേശമദ്യവുമായി മധ്യവയസ്കന് എക്സൈസിന്റെ പിടിയിലായി. തവിഞ്ഞാല്‍ ജോസ് കവല അതിര്‍ത്തിമുക്കില്‍ ഷൈജുവിനെയാണ്(42)ഇന്നലെ രാവിലെ വാളാടിനു സമീപം പരിശോധനയില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്. ജിനോഷ്, കെ. ജോണി, സിവില്‍ എക്സൈസ് ഓഫീസര്‍ കെ.എസ്. സനൂപ്, ഡ്രൈവര്‍ പി. ഷിംജിത്ത് എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്. മദ്യക്കടത്തിനു ഉപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.