തയ്യൽ തൊഴിലാളി സംഗമം നടത്തി
1396137
Wednesday, February 28, 2024 5:26 AM IST
മാനന്തവാടി: കേരള ലേബർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ തയ്യൽ തൊഴിലാളി സംഗമവും ടെയ്ലറിംഗ് വർക്കേഴ്സ് ഫോറത്തിലൂടെ ക്ഷേമനിധിയിൽ ചേർന്നവർക്കുള്ള അംഗത്വ കാർഡ് വിതരണവും നടത്തി. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെഎൽഎം രൂപത ഡയറക്ടർ സെബാസ്റ്റ്യൻ പാലംപറന്പിൽ അധ്യക്ഷത വഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ ഉദ്ഘാടനം ചെയ്തു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിപ്രോഗ്രാം ഓഫീസർ പി.എ. ജോസ്, കോഡിനേറ്റർ മിനി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടനയാണ് കേരള ലേബർ മൂവ്മെന്റ്.
തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങൾ ആകുന്നതുവഴി പെൻഷൻ, കുട്ടികളുടെ വിദ്യാഭ്യാസ സഹായം, വിവാഹ ധനസഹായം, പ്രസവം, ചികിത്സ എന്നിവയ്ക്ക് സർക്കാർ ആനുകൂല്യം ലഭിക്കും. നിലവിൽ ഈ പദ്ധതിയിൽ 233 അംഗങ്ങൾ ഉണ്ട്.