വന്യമൃഗശല്യത്തിനെതിരേ പ്രതിഷേധ യോഗം ചേർന്നു
1396134
Wednesday, February 28, 2024 5:26 AM IST
പൂതാടി: ശ്രേയസ് പൂതാടി യൂണിറ്റിന്റെ നേതൃത്വത്തിൽ കേണിച്ചിറ യുവ പ്രതിഭ ഹാളിൽ കാടും നാടും വേർതിരിക്കു, നാടിനെ രക്ഷിക്കു എന്ന മുദ്രവാക്യവുമായി പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
ജനവാസ മേഖലയിൽ വർധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ഇനിയൊരു ജീവനും നഷ്ടപ്പെടാതിരിക്കാൻ ഭരണകൂടങ്ങൾ ജാഗ്രത പാലിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
വന്യജീവി ആക്രമണങ്ങളിൽ ജീവനും സ്വത്തും നഷ്ടപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം നൽകണം, ഫെൻസിംഗ് രീതികൾ നടപ്പിലാക്കുക, വനങ്ങളിലെയും സ്വകാര്യ എസ്റ്റേറ്റുകളിലെ അടിക്കാടുകൾ നീക്കാൻ തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു.
കെ.എൻ. രമേശൻ അംഗങ്ങൾക്ക് ക്ലാസെടുത്തു. ശ്രേയസ് പ്രോഗ്രാം കോഡിനേറ്റർ ഷാൻസൻ ചർച്ചയ്ക്ക് നേതൃത്വം നൽകി. ജെയിംസ്, ജീന മാത്യൂസ്, ലതിക സജീന്ദ്രൻ, സി.പി. ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.