കൽപ്പറ്റ: ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ വയോധികൻ മരിച്ചു. കടച്ചിക്കുന്ന് കോട്ടനാട് മൂലയിൽ ചന്ദ്രനാണ്(70) മരിച്ചത്. തിങ്കളാഴ്ച അർധരാത്രിയോടെയാണ് ഷെഡ്ഡിനു തീപിടിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ചന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. പ്ലാസ്റ്റിക്ക് കെട്ടിമറച്ച ഷെഡ്ഡിനു അകത്ത് കത്തിച്ചുവച്ച മെഴുകുതിരിയിൽനിന്നു തീ പടർന്നുവെന്നാണ് കരുതുന്നത്. ചന്ദ്രൻ തനിച്ചായിരുന്നു താമസം.