കഞ്ചാവുമായി യുവാവ് പിടിയിൽ
1395920
Tuesday, February 27, 2024 7:10 AM IST
പുൽപ്പള്ളി: പെരിക്കല്ലൂർ തോണിക്കടവിന് സമീപം കഞ്ചാവുമായി യുവാവ് പിടിയിൽ. നെൻമേനി, താഴത്തൂർ, പന്താത്തിൽ എ.എസ്. അഖിൽ(23)നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 89 ഗ്രാം കഞ്ചാവ് ഇയാളിൽനിന്നു പിടികൂടി. എസ്ഐ കെ. ശ്രീനിവാസൻ, എസ്സിപിഒ കെ.കെ. അജീഷ്, സിപിഒ എൻ. സുജിൻ ലാൽ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.