ബ്രഷ് വുഡ് ചെക്ക്ഡാം നിർമിച്ചു
1395919
Tuesday, February 27, 2024 7:10 AM IST
കാട്ടിക്കുളം: വയനാട് വന്യജീവി സങ്കേതം തോൽപെട്ടി റേഞ്ചിലെ ഒന്നാം പാലത്തിനു സമീപം തോൽപെട്ടി ഇഡിസിയുടെ നേതൃത്വത്തിൽ ബ്രഷ് വുഡ് ചെക്ക്ഡാം നിർമിച്ചു.
വേനൽ കടുത്തത് കാരണം വനത്തിൽ ജല ലഭ്യത ഉറപ്പ് വരുത്തുവാനും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയുവാനും ഇത്തരത്തിൽ 50 ചെക്ക്ഡാമുകൾ നിർമിക്കുവാനാണ് തോൽപെട്ടി ഇഡിസി തീരുമാനിച്ചിരിക്കുന്നത്.
ഇതിനു പുറമേ കുളം, തോട് തുടങ്ങിയവ നവീകരിക്കുന്ന പ്രവർത്തികളും നടന്നു വരുന്നു. വനത്തിനുള്ളിൽ നിന്ന് തന്നെ ലഭ്യമായ പാഴ്മരങ്ങൾ, ചെളി തുടങ്ങിയവ ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള ഡാമുകൾ നിർമിക്കുന്നത്. വനത്തിനുള്ളിലെ വറ്റി വരണ്ട ചെറുകുളങ്ങൾ നന്നാക്കി വെള്ളം നിറച്ചു വേനൽകാലം മുഴുവൻ ജലലഭ്യത ഉറപ്പുവരുത്തുവാനും തീരുമാനിച്ചു.